Tuesday, July 19, 2011

തൂവല്‍ പക്ഷികള്‍

ഒന്നോ രണ്ടോ തവണ ഡോറില്‍ തട്ടിയ ശേഷം അനാമിക അകത്തേക്ക്‌ ചെന്നു.മേശമേല്‍ ഡെപ്പ്യുട്ടി മാനേജര്‍ വാസുദേവപിഷാരഡി എന്ന ബോറ്‍ഡല്ലാതെ ആളെ കാണാനില്ലായിരുന്നു.കുറച്ചു കഴിഞ്ഞപ്പൊള്‍ കര്‍ട്ടന്റെ  പിന്നില്‍ നിന്നും പിഷാരഡി സാര്‍ വെളൂപ്പൂ വിണൂ തുടങ്ങിയ താടി തടവികോണ്ട്‌ വന്നു.
സാര്‍ ലീവ്‌ വേണമായിരുന്നു?.
(അവള്‍പറഞ്ഞുതിരും മുന്‍പെ)
സാര്‍: കുടിയാല്‍ മൂന്നു ദിവസം ഒക്കെ..
ലീവ്‌ എന്തിനെന്നൊ ഒന്നും സാര്‍ അന്വേഷിച്ചില്ല.വിവാഹപ്രായമായ ഒരു പെണ്ണിനു എന്തിനാവണം എന്നതിലാവാം.തന്റെ  യ്യൌവനത്തെ സാര്‍ അടി മുടി നോക്കി. നോട്ടം വിമ്മിഷ്ട്ടപ്പെടുത്തുന്നതല്ല. അതിനാല്‍ എണ്ണകുടിയന്‍ മാരുടെ ലിസ്റ്റില്‍ സാറിനെ പെടുത്തിയിട്ടില്ല.അവള്‍ ഓഫിസ്സില്‍ നിന്നും ഇറങ്ങി ഹോസ്റ്റലിലേക്ക്‌ നടന്നൂ.
"നാളെ നിന്നെ പെണ്ണു കാണാന്‍ ചിലരു വരും.ഇന്നു തന്നെ ഇങ്ങു പോരു." രാവിലെ യാണൂ അമ്മ ഇതു പറഞ്ഞത്‌ ഈ പെണ്ണുകാണല്‍ ചടങ്ങ്‌ അരിശം പിടിച്ച കേസു കെട്ട്‌ തന്നെ.തനിക്കോപ്പം വസ്ത്രങ്ങള്‍ക്കും ഭംഗി വരുത്തി കണ്ണു കളില്‍ നാണം വരുത്തി സ്വന്തം വിഹ്വലതകളെയും ആവേശങ്ങളെയും മറച്ച്‌ പുലമ്പല്‍കള്‍ക്ക്‌ നടുവില്‍ കുറേ സമയം.
ചിലരുടെ പ്രതീക്ഷകള്‍..... ചിലര്‍ക്ക്‌ നേരമ്പൊക്ക്‌ മാത്രം.
വിമ്മിഷ്ട്ടപ്പെടുത്തുന്ന മറ്റൊരു ദിവസം കൂടി,...വന്നിരിക്കുന്നു
 ഒരോ ചിന്തകള്‍ പെറുക്കിക്കൂട്ടി ഹോസ്റ്റലില്‍ എത്തിയപ്പോള്‍ അരമണിക്കൂര്‍ താമസിച്ചതിന്റെ  നിരസം വാര്‍ഡന്‍ ചാര്‍ലിസിസ്റ്ററുടെ മുഖത്തുണ്ടായിരുന്നു.മറൂപടി അറിയാവുന്നത്‌ കൊണ്ട്‌ ചോദ്യം ഉണ്ടായില്ല.
സ്ത്രിയ്ക്ക്‌ എവിടെയും അസ്വാന്ത്രതത്തിന്റെ  ചങ്ങലകണ്ണികള്‍ ഉണ്ടാകും.ചെറിയ ചെറിയ ചങ്ങലകണ്ണികളില്‍ നിന്നും രക്ഷപ്പെട്ട്‌ ഏതെങ്കിലും  ആണ്‍പന്നീകളൂടെ കൂര്‍ത്ത നഖങ്ങള്‍ക്കും അവേശത്തിനും ഇടയില്‍ പ്പെട്ട്‌ .....ഹൊ..വയ്യാ..
 സ്ത്രി ജന്‍മം പുണ്യജന്‍മം എന്നോക്കെ സിരിയലുകാര്‍ വെറുതെ പറയുന്നതാ,
ഒരു ആശ്വാസത്തിനായി ചുമരിലെ യേശൂദേവനെ നോക്കി. മുള്‍ക്കിരിടം അണിഞ്ഞ്‌ സ്നേഹിതരാല്‍ ആണി തറയ്ക്കപ്പെട്ട്‌ കുരിശില്‍ കിടക്കുന്ന രക്ഷകന്‍.കണ്ണുകള്‍ ഈറനാകാതിരിക്കാന്‍ അനാമിക പ്രത്യേകം ശ്രദ്ധിച്ചു.
ചാര്‍ളി  സിസ്റ്റര്‍ തുറിച്ചു നോക്കൂന്നൂണ്ട്‌.യേശൂദേവനെപറ്റി ആലോചിച്ചതിനാലാവാം. ഓട്ടോ പിടിച്ച്‌ അവള്‍ റയില്‍ വെ സ്റ്റേഷനിലേക്ക്‌....ഓട്ടോ ക്കാരന്‍ പയ്യന്‍ തന്റെ  മൂക്കിന്‍ തുമ്പത്തെ  വിയര്‍പ്പുത്തുള്ളികളെ ശ്രദ്ധിക്കുന്നതായി തോന്നി.ഷാളിന്റെ  തലപ്പുകോണ്ട്‌ മുഖത്തെ വിയര്‍പ്പും അതിന്റെ  ടെന്‍ഷനും തുടച്ചൂ കളഞ്ഞു.നാളെ ഇതുപൊലെ ഒരാണ്‍ പ്പന്നിയുടെ മുന്‍പില്‍ ആണല്ലോ മാര്‍ക്കിടാന്‍ നിന്നു കൊടൂക്കേണ്ടത്‌.ആണ്‍പ്പന്നി എന്ന പ്രയോഗം തെറ്റാണെന്ന് ക്യാഷര്‍ ഗിരിജ പറയാറുണ്ട് .എന്നാല്‍ പകരം മറ്റൊരു വാക്ക്‌ പറഞ്ഞതുമില്ല.അവളുടെ വിവാഹം കഴിഞ്ഞതിലാവാം.വിവാഹിത എന്നാല്‍ ചോദ്യവും ഉത്തരവും ഇല്ലാത്ത അവസ്ഥ എന്നാണല്ലോ  .എന്തിനും  സമ്മതം മാത്രം .എന്റെ  ചിന്തകള്‍ കാടു കയറുന്നു.ചിന്തകള്‍ക്ക്‌ എന്തു വേഗതയാണു.ഇത്ര മൈലേജുള്ള യന്ത്രം വെറേയില്ല.റയിവേ സ്റ്റേഷനില്‍ ചെന്നതും തീവണ്ടി വന്നതും ഒരുമിച്ചായിരുന്നു


കമ്പ്യൂട്ടര്‍ എന്ന യന്ത്രത്തോട് മത്സരിച് ജയിക്കാതെയും  തോക്കാതെയും എത്രനാള്‍ ...വിവേക് നെടുവീര്‍പ്പിട്ടു .ക്ലോക്കിലെ സൂചികള്‍ മത്സരിച്ചു ജോലി ചെയ്യുന്നു. ഇന്നു ഒരു മണിക്കൂര്‍ നേരത്തെ  പോകണം.പുറത്ത് ഇറങ്ങി. പ്യൂണ്‍ തോമ്സേട്ടന്‍ പുറത്തു ഉണ്ടായിരുന്നു .നാളെ എവിടേയാ  ചായകുടി ?
രണ്ടിടതുണ്ട്
"അപ്പൊ ഉച്ചയൂണും തരപ്പെട്ടു" ..വലിയ തമാശ പറഞ്ഞ പൊലെ ചിരിക്കുകയും ചെയ്തു

ഈ പെണ്ണ് കാണല്‍ ഒരു അരിശം പിടിച്ച കേസുകെടുതന്നെ.
അവന്‍ ഒരു ടാക്സി പിടിച്ചു റയില്‍വേ സ്റ്റേഷനില്‍ ചെന്നു തീവണ്ടി വരാന്‍ ഇനിയും സമയം ഉണ്ട് .പകല്‍ കിനാവിനു'അല്‍പസമയം  നല്‍കി അവന്‍ ചാരുബഞ്ചില്‍ ഇരുന്നു .
കിനാവുകള്‍ മനസ്സിന്റെ രഹസ്യമാണ് .തീവണ്ടി യുവാവിനെ പോലെ വന്നു വൃദ്ധനെ പോലെ കിതച്ചു നിന്നു. വിവേക്  അതില്‍ കയറി ഇരുന്നു .അതില്‍ വൃദ്ധദമ്പതികള്‍ ഇരിക്കുണ്ടായിരുന്നു ആപ്പുറം ഒരു ചെറുപ്പക്കാരിയും .ദമ്പതികള്‍ എനിക്ക് ഒരു ചിരി സമ്മാനിക്കുകയും ചെയ്തു.ക്ലാരിറ്റി കുറഞ്ഞ ഒരു ചിരി അവനും തിരിച്ചു നല്‍കി  .അല്പനേരം കഴിഞ്ഞു അവരെ പരിചയപ്പെട്ടു .മകളുടെ വിട്ടില്‍ പോവുകയാണെന്നും മൂന്നു മാസം  കഴിഞ്ഞേ  വരൂ എന്നും അറിഞ്ഞു .ചെരുപ്പകാരി അവളുടെ ബാഗില്‍ നിന്നും ഒരു പുസ്തകം എടുത്തു വായിക്കാന്‍ തുടങ്ങി ഗ്രബ്രിയേല്‍ മാര്‍കേസിന്റെ പുസ്തകമായിരുന്നു അത് .എന്റെ ഇഷ്ട രചയിതാവിന്റെ ..ആ പെണ്‍കുട്ടി ചിരിച്ചു
  എന്റെ പേര് വിവേക് ടാറ്റ ഇന്റികോമില്‍ ഡിസൈനര്‍ ആയി ജോലി നോക്കുന്നു പെണ്ണുകാണല്‍  എന്നാ ചടങ്ങിനായി നാട്ടില്‍ പോകുന്നു കുറെയായി.... ഇതിലെങ്ങിലും ... ശരിയാവുമെന്ന് വിചാരിക്കുന്നു ഇല്ലെങ്കില്‍....
 അവള്‍ :ഇല്ലെങ്കില്‍....
ഞാന്‍ :ഓ ഒന്നുമില്ല ...(ആത്മഗതം)

അവള്‍ :ഞാന്‍ അനാമിക ഇവിടെ ബാങ്കില്‍ ക്യാഷര്‍ ആണ് .കല്യാണ കാര്യവുമായി ബന്ധപ്പെട്ട്  നാട്ടില്‍ പോകുന്നു പതിമൂന്നാമത്തെ ചായ സല്ല്കാരം മാണ് നാളെ .എന്താവുമോ പോലും ..
പിന്നെ അവര്‍ സാഹിത്യതെപറ്റി യും  നാടിനെ കുറിച്ചും സംസാരിച്ചു കൂട്ടുകാരായി പിരിഞ്ഞു .


കുറച്ചു ദിവസത്തിന് ശേഷം ..
മറ്റൊരു യാത്രയില്‍ ....അവര്‍ ഒന്നിച്ചു ...
വിവേക് :എന്തായി കല്യാണം
അനാമിക :ചെറുക്കാന് വീട് ഇഷ്ടായില്ല ...
വിവേക്  : എന്റെ കാര്യവും അങ്ങനെതന്നെ
                അതും ക്യാന്‍സല്‍ ..അനാമികയ്ക്  ഇഷ്ട്ടമാണ്  എങ്കില്‍ നമ്മുക്ക് ഒന്നിച്ചു    ജിവിച്ചുകൂടെ ...
ഫോണ്‍ എടുത്തു അവള്‍ അമ്മയെ വിളിച്ചു ....അടുത്ത ആഴ്ച വരുന്ന കുട്ടരോട് വരണ്ട എന്നു പറഞ്ഞേരെ ....

               21 comments:

 1. ഭാഷാ പ്രയോഗങ്ങളില്‍ അപാകതകളുണ്ട്. ഒരുപാട് അക്ഷരത്തെറ്റുകളും(ക്യഷേര്‍, സല്കരമാണ് ,സാഹിത്യതെപറ്റി,ചെറുക്കാന്,അനമികയ്ക് ഇഷ്ട്ടമാണ്,കുട്ടരോട്)ഉണ്ട്. ചില പ്രയോഗങ്ങളില്‍ അതിവൈകാരികതയുമുണ്ട്. പക്ഷേ, കഥ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. അവസാനത്തെ വരിതന്നെയാണ് കഥയിലെ താരം!
  (അനാമികയ്ക്കും വിവേകിനും വിവാഹ മംഗളാശംസകള്‍! ഒപ്പം അവര്‍ക്ക് കല്യാണം ശരിയാക്കിക്കൊടുത്ത പ്രദീപ് മോനും!!)

  ReplyDelete
 2. സിമ്പിള്‍ കഥ , ചിലപ്പോള്‍ ഇത്തരം ജീവിത കഥകളുടെ വായന ആവശ്യമാണ്

  ReplyDelete
 3. കാര്യങ്ങള്‍ ഇത്രയൊക്കെ എളുപ്പമാണേല്‍ എത്ര നന്നായേനേം..

  കൊള്ളാം കഥ.ആശംസകള്‍

  ReplyDelete
 4. ആദ്യ കഥയാണല്ലേ... നന്ന്. സിമ്പിൾ.. അല്ല, അവൻ തട്ടിപ്പ്കാരനാണോ എന്നെങ്ങനെ അറിയാം? ഒരു രണ്ടാം ഭാഗത്തിനു സ്കോപ്പുണ്ട്

  ReplyDelete
 5. അവിചാരിതം...

  ReplyDelete
 6. കഥ മോശമില്ല( എന്റെ ബ്ലോഗിൽ വന്നിട്ട് ആ ഇവനാണോ മോശമില്ല എന്ന് പറഞ്ഞേച്ച് പോയത് എന്ന് തിരിച്ച് ചോദിച്ചേക്കരുത് :-) )... കുറേ അക്ഷരപ്പിശാശുകൾ ഉണ്ട് കേട്ടോ.. കഥ രസമുണ്ടായിരുന്നു, ആ വിവേകും അനാമികയും തന്നെ അവരറിയാതെ പരസ്പരം പെണ്ണും ആണും കാണൽ നടത്തുമെന്നാ ഞാൻ കരുതിയത്, എന്തായാലും കുഴപ്പമില്ലാത്ത ഒരു മിനിക്കഥ.. തുടരുക..

  ReplyDelete
 7. അങ്കിള്‍..ചിലയിടങ്ങളില്‍ ഞാന്‍ മാറ്റം വരുത്തി ...
  സന്തോഷം ....

  മൊട്ടമനോജ്‌ ചേട്ടാ ...(ക്ഷമിക്കണം )വന്നതില്‍ സന്തോഷം
  അഭിപ്രായത്തിനു നന്ദി ...ഇനിയും വരിക ..

  മുല്ല വന്നതില്‍ സന്തോഷം ..
  നന്ദി ....വിണ്ടും വരിക (സിനിമാപേരല്ല കേട്ടോ )
  താങ്ക്സ് ....

  രേതു സഞ്ജന ....എളുപ്പമുള്ള പേരിടരുതോ?
  സന്തോഷം ...വിവേക് തട്ടിപ്പുകാരനല്ല കേട്ടോ .അതല്ലേ.. ആ പേരിട്ടത് ..
  ഇപ്പോ ഇറങ്ങുന്ന സെക്കന്റ്‌ പാര്‍ട്ട്‌ പോട്ടുകയല്ലേ ..കര്‍ക്കിടകം കഴിയട്ടെ എന്നിട്ട് നോക്കാം
  വരവിനും എന്നെ ഫോളോ ചെയ്യ്നതിനും ...നന്ദി ഒപ്പം ..രാമായണമാസം നന്മ നിറയ്ക്കട്ടെ എന്നും ആശംസിക്കുന്നു ..

  അജിതേട്ടാ...മാറ്റം വന്നിട്ടുണ്ടെന്ന് വിശസിക്കുന്നു ...
  സന്തോഷം ഉണ്ട് ...രാമായണം വായിക്കണം കേട്ടോ ..

  കണ്ണന്‍ കഥ മോശമില്ലല്ലേ ...സന്തോഷം ...
  നല്ല ഭാവനയാണല്ലോ സഖാവേ...ഉള്ളത് ..
  അക്ഷരപിശക് മാറ്റുന്നതാണ് ..എഗ്രീ ...
  വന്നതിലും ഫോളോ ചെയ്യുന്നതിലും ഹാപ്പി ...
  ഒരു ബിഗ്‌ ഹായ് ...

  ReplyDelete
 8. എന്റെ ഋതു സഞ്ജന ആ കഥയിലെ പാവം ചെക്കനെയും പോയി സംശയിച്ചല്ലോ!! അവര്‍ കഥയിലെങ്ങിലും സന്തോഷത്തോടെ ജീവിച്ചോട്ടെ. പൈമയ്ക്ക് എല്ലാ ആശംസകളും നേരുന്നു.

  ReplyDelete
 9. കഥ ഇഷ്ടായി ... അവസാന വരിയും കലക്കി ... പക്ഷെ കഥ തിരക്കിട്ട് അവസാനിപ്പിച്ച പോലെ തോന്നി ... :)

  ReplyDelete
 10. പ്രേമിച്ചിട്ടു കല്യാണം കഴിച്ചു തരുമോ എന്ന് വീട്ടുകാരോട് ചോദിച്ചപ്പോള്‍ പറ്റില്ലെന്ന് പറഞ്ഞ ദേഷ്യത്തിന് പിന്നീട് വന്ന ആദ്യ ആലോചന എന്താ ഏതാ എന്നൊന്നും ചോദിക്കാതെ വീട്ടുകാരോട് ഉറപ്പിക്കാന്‍ പറഞ്ഞിട്ട് വീട്ടുകാരോട് പ്രതികാരം ചെയ്തു എന്ന് ആശ്വസിക്കുന്ന പോലെ തോന്നി .പെണ്ണിനും ചെറുക്കാനും ആദ്യ കാഴ്ചയില്‍ അനുരാഗം തോന്നി എന്ന് പറയുന്നതായിരുന്നു ഇതിലും നല്ലത്.
  (പ്രദീപിന്റെ ശാന്ത സ്വഭാവം ഇപ്പോഴും ഉണ്ടല്ലേ? ഇല്ലെങ്കില്‍ ആ ഞാനല്ല ഈ ഞാന്‍ )

  ReplyDelete
 11. പ്രദീപേ...ഞാൻ ഇത്തിരി വൈകിപ്പോയീ
  ആളു കൊള്ളാമല്ലോ
  നല്ല കഥ...നന്നായിട്ടുണ്ടട്ടോ..
  പ്രമേയം പുതുമ കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു...
  ആദ്യ കഥയാണെന്നും തോന്നില്ല ഭയങ്കരാ.....

  ReplyDelete
 12. പ്രദീപ് മോനോടൊരു അഭ്യര്‍ത്ഥന. കമന്റുകള്‍ക്ക് മറുപടി എഴുതുമ്പോള്‍ ഓരോരുത്തര്‍ക്കും പ്രതേ്യകം, പ്രതേ്യകം എഴുതരുത്. ഒന്നിച്ച് എഴുതുന്നതാണ് ഉചിതം. തുടരെത്തുടരെ ഒരാളുടെ മുഖം ആ ആളുടെ തന്നെ ബ്‌ളോഗില്‍ പ്രദര്‍ശിപ്പിക്കുന്നതും ശരിയല്ല. കമന്റുകളുടെ എണ്ണം കൂടുന്നതിലും അതുവഴി സ്വന്തം മുഖം പ്രദര്‍ശിപ്പിക്കുന്നതിലുമല്ലല്ലോ കാര്യം. എനിക്കില്ലാത്ത ഒരധികാരം എടുത്തു പ്രയോഗിച്ചു. എന്തു പറയുന്നു?

  ReplyDelete
 13. mad പേരെന്താ ഇങ്ങനെ..സന്തോഷം അറിയിക്കുന്നു
  നന്ദി ...ഒരു ബിഗ്‌ ഹായ്

  ലിപി ചേച്ചി ...ഇഷ്ട്ടപ്പെട്ടുല്ലേ ..ഇതു തുടങ്ങുബോള്‍ അവസാനം മാത്രമേ
  ഉണ്ടായിരുന്നുള്ളു ആദ്യം ഒപ്പിച്ചപ്പോള്‍ ...ഇങ്ങനെയായി..
  സന്തോഷം ..കര്‍ക്കിടക മാസം ...ജിവിതത്തില്‍ പുണ്യം നിറയ്ക്കട്ടെ ..

  ഞാന്‍ ...അനുരാഗം എപ്പേ വരും പോകും ആര്‍ക്കറിയാം..
  നന്ദി ..സന്തോഷമുണ്ട് ...
  ശാന്തതയാണ് ...ഞാന്‍മാത്രമല്ല അത് ലോകം മുഴുവന്‍ അങ്ങനെയാ

  സുന്ദരാ ഈ വഴി വന്നതില്‍ സന്തോഷം ..ഇതു വായിച്ചല്ലോ ക്ഷമക്ക് ഓസ്കാര്‍ കിട്ടും ..
  നന്ദി

  ജാനകി ചേച്ചി എന്താ താമസിച്ചേ ksrtc ആണോ കിട്ടിത്
  വന്നാലോ സന്തോഷമായി
  (എന്നാലും എന്നെ ഭയങ്കര ന്നു വിളിച്ചല്ലോ )

  ReplyDelete
 14. കഥ നന്നായി പക്ഷെ. തിരക്കിട്ട് നിര്‍ത്തിയത് പോലെ എനിക്ക് തോന്നി. അക്ഷരത്തെറ്റുകള്‍ ഒരുപാടുണ്ട്. പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് കുറെ പരിശോധിച്ചാല്‍ നല്ലത്. :-)

  ReplyDelete
 15. ആദ്യം വായിച്ചു തുടങ്ങിയപ്പോള്‍ ഉണ്ടായ ഭംഗി അവസാനിപ്പിച്ചപ്പോള്‍ ഉണ്ടായില്ല പ്രദീപ്. ഒന്നും പറയാന്‍ കിട്ടാതെ പെട്ടന്ന് സഡണ്‍ ബ്രേക്കിട്ട് നിറുത്തിയ പോലെ. അക്ഷരതെറ്റുകളും ഒന്ന് കറക്റ്റ് ചെയ്യൂ.

  ReplyDelete
 16. പ്രിയപ്പെട്ട പ്രദീപ് അക്ഷരങ്ങള്‍ക്ക് എന്തോ പ്രശ്നമുള്ളത് കഥയുടെ ആസ്വാദനത്തിന് തടസമുണ്ടാക്കുന്നു.. കൂടാതെ :'വിവേക് അതില്‍ കയറി ഇരുന്നു.അതില്‍ വൃദ്ധദമ്പതികള്‍ ഇരിക്കുണ്ടായിരുന്നു.ദമ്പതികള്‍ എനിക്ക് ഒരു ചിരി സമ്മാനിക്കുകയും ചെയ്തു.ക്ലാരിറ്റി കുറഞ്ഞ ഒരു ചിരി അവനും തിരിച്ചു നല്‍കി'- ഇവിടെയൊക്കെ എന്തോ ചില പ്രശ്നങ്ങള്‍ ഉള്ളതുപോലെ...ഒന്ന് പരിശോധിക്കൂ.(എന്റെ വായനയുടെ കുഴപ്പം കൊണ്ട് തോന്നിയതുമാവാം..)

  കൂടുതല്‍ നല്ല കഥകള്‍ എഴുതാന്‍ പ്രദീപിനു കഴിയും - എല്ലാ ഭാവുകങ്ങളും നേരുന്നു.

  ReplyDelete
 17. കഥ ഇഷ്ടപ്പെട്ടു .... പുതുമ ഇല്ലെങ്കിലും കഥ പറഞ്ഞ ആ സിമ്പിള്‍ രീതി നന്നായിരിക്കുന്നു
  അക്ഷരങ്ങള്‍ക് കാര്യമായ എന്തോ തകരാറുണ്ട് ... ശ്രദ്ധിക്കുമല്ലോ ??

  "ചാരുബഞ്ചില്‍" ... ഈ വാക്കില്‍ എന്തോ ഒരു പന്തി കേടില്ലേ ???

  ReplyDelete
 18. നന്നായിട്ടുണ്ട്
  ഇത്തിരി തിരക്ക് കൂടിപ്പോയോ?
  ഇനിയും എഴുതുക
  ആശംസകള്‍

  ReplyDelete
 19. കൊള്ളാം പ്രദീപ്.നന്നായി. എളുപ്പം കാര്യം നടന്നു.

  ReplyDelete
 20. ഉം...ഒരു സാധാരണ കഥ.വിഷയവും പുതുമയില്ലാത്തത്.
  പ്രദീപ്‌ കുറച്ചു കൂടെ നന്നായി എഴുതാന്‍ കഴിവുള്ള ആളാണ്‌.
  നല്ല കഥകളുമായി വീണ്ടും വരൂ..
  സസ്നേഹം
  റോസാപ്പൂക്കള്‍

  ReplyDelete