Thursday, July 14, 2011

സ്ത്രി ഒരാമുഖം

                       ലേഖനം
                               സ്ത്രി ഒരാമുഖം

                                                   

                                ബാല്യം സ്ത്രികളില്‍ നിന്നും ഒരിക്കലും വിട്ടു മാറുകയില്ല.ശബ്ദം,ദേഹം  എന്നിവ മ്രുദുലമായി  തന്നെ   തുടരും. ബാല്യം(ശരത്ത്‌),കൌമാരം(ഹേമന്തം)യ്യൌവനം
(വസന്തം),വാര്‍ദ്ധ്യക്യം(ശിശിരം)സ്ത്രിയുടെ ജിവിതം നാലുതരത്തിലാന്നു. ബാല്യം കളിയും ചിരിയുമായി പെട്ടന്ന് കടന്നു പോകും.എന്നാല്‍ കൌമാരം അവളില്‍ വരുന്നത്‌ കൌതുകത്തോടെയാണൂ.പുതിയ ഒരു സാധനം കിട്ടിയാല്‍ നമ്മളത്‌ എല്ലാവരെയും കാണിക്കും.അവളിലെ മാറ്റങ്ങള്‍ പുറത്ത്‌ കാണിക്കും.

                   ഒരു സ്ത്രി എറ്റവും കുടുതല്‍ ആഹ്ളാദിക്കുന്നതും ഈ കാലത്തില്‍ തന്നെ.തന്റെ  രക്ഷിതാവിന്റെ നിയന്ത്രണത്തിലാണു ജിവിതം.പൂ കാറ്റത്ത്‌ ആടുന്നപൊലെ. അതിനാല്‍ ആണൂ കവികള്‍ സ്ത്രികളെ പൂവിനൊട്‌ ഉപമിക്കുന്നത്‌.

സ്ത്രൈണത എന്നത്‌ മറച്ചുപിടിക്കേണ്ടതാണു.പൌരുഷം അങ്ങനെയല്ല.അതുകൊണ്ടാണൂ അവള്‍ മറഞ്ഞിരിക്കുന്നത്‌.അപ്പോള്‍ രക്ഷിതാക്കള്‍ അവളെ ഒരു  സുഹ്രുത്തായി കാണണം.അവരുമായി ബന്ധപ്പെടുന്ന ആണ്‍ക്കൂട്ടികളുമായി ഒരു സഹോദരബന്ധം വളര്‍ത്തീയെടുക്കണം.അതിനു ഈശ്വരവിശ്വാസം അത്യാവശ്യമാണൂ.ഭക്തി സ്വയം വ്യക്തിത്വം ഉണ്ടാക്കും.ഉറച്ച തിരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കും.

                കൌമാരക്കാരിയുടെ പ്രശ്നം വഴിതെറ്റുന്ന പ്രണയമാണു. പ്രണയം ഒരു ഭാവന മാത്രമാണു.ദാഹം തോന്നിയാല്‍  ജലം അന്വേഷിക്കും കാമം തോന്നിയാല്‍ ഇണയെ അന്വേഷിക്കും അന്വേഷ്ണത്തെയാണു.പ്രണയം എന്നു പറയുന്നത്‌.

  സ്ത്രീകളെ ദുഷ്ചിന്തയോടൂ കൂടി നോക്കുബോള്‍ ഒന്നോര്‍ക്കുക  
ഇതുപൊലെ ഒരു സ്ത്രിയാണൂ നമ്മുക്ക്‌ ജന്‍മം നല്‍കിയതെന്ന്.

28 comments:

 1. സ്നേഹിതരെ ...കുറച്ചു മണ്ടത്തരങ്ങള്‍ കുടി ഉണ്ട് ...
  തെറ്റാണ എങ്കില്‍ സഹോദരിമാര്‍ (എല്ലാവരും )ക്ഷമിക്കുക
  സ്നേഹത്തോടെ.....
  പ്രദീപ്‌

  ReplyDelete
 2. “സ്ത്രീകളെ ദുഷ്ചിന്തയോടൂ കൂടി നോക്കുമ്പോള്‍ ഒന്നോര്‍ക്കുക
  ഇതുപൊലെ ഒരു സ്ത്രിയാണ് നമുക്ക്‌ ജന്മം നല്‍കിയതെന്ന് ”

  ഇതെനിക്കിഷ്ടമായി..

  ReplyDelete
 3. വിഷമം തോന്നരുത്‌.
  പക്വതയില്ലാത്ത പ്രസ്താവനകൾ.
  കുറച്ചു കൂടി വായിക്കുകയോ, അറിവുള്ളവരുമായി സംസാരിക്കുകയോ, ചിന്തിക്കുകയോ ചെയ്തിട്ട്‌ എഴുതാമായിരുന്നു..

  ധാരാളം എഴുതൂ.

  ReplyDelete
 4. വായിച്ചു...അഭിപ്രായങ്ങള്‍ നന്നാവട്ടെ...

  ReplyDelete
 5. This comment has been removed by the author.

  ReplyDelete
 6. ‘ഇതുപൊലെ ഒരു സ്ത്രിയാണൂ നമ്മുക്ക്‌ ജന്‍മം നല്‍കിയതെന്ന്.‘ജന്മം തന്നവളെ ആരോർക്കുന്നു.

  ReplyDelete
 7. പ്രദീപ്

  സത്യം പറയട്ടെ ഞാൻ ചിരിച്ചു........
  ഈ കുട്ടി പെട്ടെന്നു വയസ്സനായി പോയോ എന്നോർത്ത്..
  ഉദ്ദ്യേശം നല്ലതു തന്നെ അഭിനന്ദനങ്ങൾ..
  പക്ഷേ- ഞാനും സാബു പറഞ്ഞത് ആവർത്തിക്കുന്നു

  ReplyDelete
 8. മോഇദീന്‍ ഇക്ക ...സന്തോഷം ഉണ്ട് വായിച്ചതില്‍ ...നന്ദി ...
  സാബു ചേട്ടാ ....അഭിപ്രായം പറഞ്ഞതില്‍ ഞാന്‍ സന്തോഷിക്കുന്നു
  അത് സ്വികരിക്കുന്നു ..ശ്രദ്ധിക്കുന്നതാണ് ഇനി
  വിഷ്മമോന്നുമിലാ കേട്ടോ ..നന്ദി
  സഗ്ല്പങ്ങള്‍ ...വായിച്ചല്ലോ അത് മതി ...
  നന്ദി
  ഫൌസിയ വന്നതിലും എന്നെ പ്രോത്സഹിപ്പിച്ച്തിലും നന്ദി
  തെറ്റ് തിരുത്താം ...
  ശാന്ത ചേച്ചി ...ഇനിയും വരിക

  ജാനകി ചേച്ചി .. എനിക്ക് കിട്ടിയത് സ്നേഹത്തോടെയുള്ള ആ വിമര്‍ശനം
  അതിന വളരെയേറെ വിലകല്പ്പിക്കിന്നു (ചിരിക്കണ്ട) ഇനി ശരിയാക്കാം ...

  എല്ലാവര്ക്കും ഹ്രെദയം നിറഞ്ഞ നന്ദി അറിയിക്കുന്നു
  സ്നേഹത്തോടെ.....
  പ്രദീപ്‌

  ReplyDelete
 9. പ്രദീപ് മോന്റെ അഭിപ്രായങ്ങളില്‍ ശരിയില്ലെന്നല്ല. എങ്കിലും, പ്രദീപ് മോന്‍ കുറച്ച് ഓവര്‍ ആവുന്നുവോ എന്നൊരു സംശയം. നിരുത്സാഹപ്പെടുത്തുകയല്ലകെട്ടോ. ഒന്നുരണ്ടു നിര്‍ദ്ദേശങ്ങള്‍. തുടരെത്തുടരെ പോസ്റ്റുകള്‍ ഇറക്കരുത്. 'പോസ്റ്റൊന്നെങ്കിലും വേണം മാറാതോരോ ദിനത്തിലും'എന്ന നിലപാട് വേണ്ട. മനസ്സിലുള്ളത് പുസ്തകത്തില്‍ കുറിച്ചു വയ്ക്കുക. തിരിച്ചും മറിച്ചും പലതവണ വായിക്കുക. കുറ്റമറ്റതെന്നു തോന്നിയതിനു ശേഷം പോസ്റ്റിടുക. പിന്നെ, ഓരോ പ്രായത്തിനും അതിന്റേതായ 'ഇതു'കളുണ്ട്. പൂര്‍ണ്ണതയിലെത്താന്‍ അതൊക്കെ ആവശ്യമാണ്. അതിരുകവിഞ്ഞ ഭക്തിയും സദാചാര ബോധവുമൊക്കെ അപകടമാണ്.
  ഒരനുഭവം കുറിക്കട്ടെ. ഞാന്‍ തിരൂരില്‍ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസറായി ജോലി ചെയ്യുന്ന കാലം. സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാനായി ധാരാളം കുട്ടികള്‍ ഓഫീസില്‍ വരും. വരുന്നവരോട് ആദ്യം പറയുക ഇരിക്കാനാണ്. ചിലര്‍ ഇരിക്കണമെങ്കില്‍ രണ്ടുമൂന്നു തവണയെങ്കിലും പറയേണ്ടി വരും. പല തവണ പറഞ്ഞിട്ടും ഒരിക്കലൊരു കുട്ടി ഇരുന്നില്ല. ഒടുവില്‍ ദേഷ്യം വന്ന് 'എന്താ ഇരിക്കില്ലേ. ചന്തിയില്‍ കുരു(പരു) ഉണ്ടോ' എന്നു ചോദിച്ചു. സൈക്കിളില്‍ നിന്നു വീണ വളിച്ച ചിരി പാസ്സാക്കി അവന്‍ ഇരുന്നു. ഓഫീസിലുള്ള കസേര ഓഫീസറുടെ തന്തയുടെ വകയല്ലെന്നും അത് ഇവിടുത്തെ പൊതുജനത്തിന്റെ നികുതിപ്പണം കൊണ്ടു വാങ്ങിയതാണെന്നും ഓഫീസര്‍ പറഞ്ഞില്ലെങ്കില്‍പ്പോലും അതില്‍ക്കയറി ഇരിക്കാനുള്ള അവകാശം പൊതുജനത്തിനുണ്ടെന്നും അവനോട് പറഞ്ഞു. ശേഷം എന്തുകൊണ്ടാണ് ഇത്ര പറഞ്ഞിട്ടും ഇരിക്കാതിരുന്നതെന്ന് ചോദിച്ചു. 'നിങ്ങളെപ്പോലെ പ്രായവും സ്ഥാനവുമുള്ളവരുടെ മുന്നില്‍ ഇരിക്കുന്നത് ശരിയാണോ?' എന്നാണവന്‍ ചോദിച്ചത്. അതിനു മറുപടിയായി ഞാന്‍ പറഞ്ഞു: 'അരുണിന്റെ (പേര് അറ്റസ്റ്റ് ചെയ്യാന്‍ തന്ന സര്‍ട്ടിഫിക്കറ്റിലുണ്ടായിരുന്നു)സംസാരം എനിക്കൊട്ടും ഇഷ്ടപ്പെട്ടില്ല. കൃത്രിമമായ ഈ വിനയമുണ്ടല്ലോ നാളെ അഹങ്കാരമായി മാറാനുള്ള സാധ്യത ഏറെയാണ്'. അരുണന്‍ ഒരുപക്ഷേ, ഇങ്ങനെയായിത്തീരണമെന്നില്ല. പക്ഷേ, ഇതിനുള്ള സാധ്യത വളരെ കൂടുതലാണ്.
  പ്രദീപ് മോന് ഒരു ബ്‌ളോഗുമ്മ!

  ReplyDelete
 10. കൂടുതൽ വായിക്കൂ...
  ബ്ലോഗുകൾ മാത്രമല്ല, പുസ്തകങ്ങളും.
  അപ്പോൽ എഴുത്തിന് തെളിമ വരും.
  ഇപ്പോൾ എഴുതിയ അഭിപ്രായങ്ങൾക്കപ്പുറം ചിന്തിക്കാൻ വായന സഹായിക്കും.

  ആശംസകൾ!

  ReplyDelete
 11. അങ്ങിള്‍ പറഞ്ഞത് സ്വെകരിക്കുന്നു .അതിഥി വിട്ടില്‍ വന്നാല്‍ നമ്മള്‍ ശ്രെധിക്കും എന്നാല്‍ അയാള്‍ സ്ഥിര താമസമാക്കിയാല്‍ ശ്രെധ കുറയും ...അതാണ് എനിക്ക് സബവിച്ചത് .കുറവുകള്‍ ചുണ്ടി കാണിച്ച മനസ്സിനെ ഞാന്‍ സ്വെകരിക്കുന്നു .നാട്ടിലനെഗില്‍ അമ്പലത്തില്‍ പോകാറുണ്ട് ഇവിടെ അത് പറ്റാറില്ല.എന്തോ എഴുതുന്നു അത്രമാത്രം ..പിന്നെ

  ഒരാള്‍ മൂന്നു പെണ്‍കുട്ടികളെ ചാറ്റിലൂടെ ചതിയില്‍ പെട്ടുതുന്നത് എനിക്കറിയാം ?കുറച്ചൊക്കെ അതിന്റെ രോക്ഷ്മാണ് .എല്ലാം സുക്ഷിച്ചു ചെയ്യാം ...സ്നേഹത്തോടെ വിലയേറിയ അഭിപ്രായത്തിനു നന്ദി പറയുന്നു .
  .പ്രദീപ്‌

  ReplyDelete
 12. ഡോക്ടര്‍...
  ശരി കുടുതല്‍ വായിക്കാന്‍ നോക്കാം
  അഭിപ്രായത്തിനു ഒരായിരം നന്ദി
  നന്നായി എഴുതാം ..

  ReplyDelete
 13. പ്രദീപിനെ ഞാനും വിഷമിപ്പിക്കുന്നില്ല. മുകളിലെ വിശദമായ അഭിപ്രായങ്ങളൊക്കെ സാധൂകരിക്കുന്നു. വായിക്കുന്നവര്‍ക്കെ എഴുതാന്‍ കഴിയൂ. നിഷ്ക്രിയന്‍ ആകാതിരിക്കുക. ഭാവുകങ്ങള്‍.

  ReplyDelete
 14. വിഷമിപ്പിക്കാന്‍ വേണ്ടി പറഞ്ഞതല്ല കെട്ടോ പ്രദീപ് മോനെ. പ്രദീപ് ഒരു നല്ല കുട്ടിയാണെന്ന് എനിക്ക് തോന്നി. അതുകൊണ്ടാ ഇങ്ങനെയൊക്കെ എഴുതിയത്. എഴുത്തു തുടരുക. ആശംസകള്‍!

  ReplyDelete
 15. This comment has been removed by the author.

  ReplyDelete
 16. Dear Prdeep,

  Sthree enna sankalppathilanu thankal enthokkeyo ezhuthiyathu. sthree ennathu oru sankalppamalla. oru vyakthiyum manushya jeeviyum aanu.

  Pinne ഇതുപൊലെ ഒരു സ്ത്രിയാണൂ നമ്മുക്ക്‌ ജന്‍മം നല്‍കിയതെന്ന്.ennathu.

  athu janma karthavyam. Purushanu kittaatha bhagyam. athraye ullu.

  Adhikamonnum visadeekarikkan thonnunnilla.

  ReplyDelete
 17. അങ്ഗില്‍ ....ഇവിടെ കിട്ടിയ ഓരോ കമെന്റും എന്നെ നിങ്ങള്‍ക്ക് ഇഷ്ടമുളത് കൊണ്ടാണ്
  അത് കൊണ്ട് എനിക്ക് വിഷമമില്ല .അധിക്ക്യം ഒന്നിനും നന്നല്ല
  അധികം ആരെയും സ്നേഹിക്കരുത് .വെറുക്കുകയും അരുത് ഏതയാലും ......philosaphy നിര്‍ത്തുകയാണ് .കുറച്ചു നാളതെക്ക് ...
  .പിന്നെ ....
  ആഹ്മെദ്‌ സര്‍
  ഇവിടെ വന്നതില്‍ ആദ്യമേ നന്ദി പറയുന്നു
  നിഷ്ക്രിയന്‍ ആകുന്നില എഴുത്ത് തുടരും നല്ല ശൈലിയില്‍
  വന്നതില്‍ സന്തോഷം

  ജെസ്ടിന്‍ സര്‍
  ഇവിടെ വന്നതില്‍ നന്ദി പറയുന്നു
  ഇന്ന് രാവിലെ 7 am എഴുതിയത് ഇത് .
  മാറ്റം വരുത്താം
  എല്ലാവര്ക്കും നന്ദി

  അങ്ഗില്‍ പിണക്കം ഇല്ല കേട്ടോ
  ഇനിയും കാണാം കാണണം ..

  ReplyDelete
 18. സ്ത്രീകളെ ദുഷ്ചിന്തയോടൂ കൂടി നോക്കുബോള്‍ ഒന്നോര്‍ക്കുക
  ഇതുപൊലെ ഒരു സ്ത്രിയാണൂ നമ്മുക്ക്‌ ജന്‍മം നല്‍കിയതെന്ന്. ഇതിഷ്ടമായി...
  അറിവുള്ളവര്‍ പറഞ്ഞു തന്ന കാര്യങ്ങള്‍ ശരിയായി ഉള്‍ക്കൊണ്ടു ഇനിയും എഴുതൂ.... നല്ലത് വരട്ടെ ....

  ReplyDelete
 19. സ്ത്രീയെ പറ്റി ഇത്ര ആധികാരികതയോടെ എഴുതിയത് വായിക്കുന്നതിനിടക്ക് കല്ലു കടിച്ചപ്പോഴാണു ഞാന്‍ പ്രൊഫൈല്‍ ഫോട്ടൊ നോക്കിയത്. ഡാ കൊച്ചനെ...വായീകൊള്ളുന്ന വര്‍ത്തമാനം പറഞ്ഞാല്‍ മതി കേട്ടോ..വല്ല പ്രണയോ കാമ്പസ് കഥകളൊ പറഞ്ഞ് അടിച്ച് പൊളിക്കാനുള്ള നേരം..!!

  കാര്യാക്കണ്ട കേട്ടോ.ഞാന്‍ തമാശക്ക് എഴുതിയതാണു. ഒരുപാട് വായിക്കൂ..ഭാഷ നന്നാവും,ആശയങ്ങള്‍ക്ക് വ്യക്തത വരും. എല്ലാ ആശംസകളും.

  ReplyDelete
 20. ലിപി ചേച്ചി ...സന്തോഷം വായിച്ചല്ലോ ..
  ഇനി നന്നായി എഴുതാം ..
  അനുഗ്രഹിക്കുക ..

  ReplyDelete
 21. മുല്ല ഇവിടെ വന്നതില്‍ സന്തോഷം ...
  കല്ല്‌ കടിച്ചതില്‍ വിഷമിക്കണ്ട
  മാറ്റം വരുത്താം..
  പിന്നെ എനിക്ക് അറിയവുന്നതെ എഴുതാന്‍ കഴിയു ..
  അഭിപ്രായം ഒന്ന് ഞാന്‍ തമാശയായി എടുക്കാറില്ല
  തുറന്നു പറഞ്ഞതിലുള്ള സന്തോഷം
  ഒന്നുകൂടെ അറിയിക്കുന്നു
  വിണ്ടു വരിക ...

  ReplyDelete
 22. നല്ല ലക്ഷ്യത്തോടെ എഴുതിയ കൊച്ച് പോസ്റ്റിന് ആശംസകള്‍. ഒത്തിരി നല്ല ചിന്തകള്‍ മനസ്സിലുണ്ടല്ലോ. സ്ഫുടം ചെയ്തെഴുതുക. നന്നാവും

  ReplyDelete
 23. എല്ലാവരും അഭിപ്രായം പറഞ്ഞു. പോസ്റ്റിന്റെ എണ്ണത്തിലല്ല കാര്യം എന്നോർക്കുക. വായിക്കുക. അക്ഷരത്തെറ്റുകൾ ആവശ്യത്തിലധികമുണ്ട്. പോസ്റ്റിലും കമന്റിലും. പബ്ലിഷ് ചെയ്യുന്നതിനു മുമ്പ് വായിച്ചുനോക്കുക.

  ReplyDelete
 24. എക്കാലത്തും എവിടെയും അവഗണിക്കപ്പെടുന്ന വിഭാഗമാണ് സ്ത്രീകളെന്നതിനാല്‍ ഇസ്ലാം അവര്‍ക്ക് പ്രത്യേക പരിഗണനയും പ്രാധാന്യവും നല്‍കി. പ്രവാചകന്‍ പറഞ്ഞു: "ഒരാള്‍ക്ക് രണ്ടു പെണ്‍കുട്ടികളുണ്ടാവുകയും അയാളവരെ നല്ലനിലയില്‍ പരിപാലിക്കുകയും ചെയ്താല്‍ അവര്‍ കാരണമായി അയാള്‍ സ്വര്‍ഗാവകാശിയായിത്തീരും''(ബുഖാരി).
  "മൂന്നു പെണ്‍മക്കളോ സഹോദരിമാരോ കാരണമായി പ്രാരാബ്ധമനുഭവിക്കുന്നവന് സ്വര്‍ഗം ലഭിക്കാതിരിക്കില്ല'' (ത്വഹാവി). "നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്കിടയില്‍ ദാനത്തില്‍ തുല്യത പുലര്‍ത്തുക. ഞാന്‍ ആര്‍ക്കെങ്കിലും പ്രത്യേകത കല്‍പിക്കുന്നവനായിരുന്നുവെങ്കില്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കുമായിരുന്നു'' (ത്വബ്റാനി).

  ReplyDelete
 25. ഭൂമിയില്‍ ഏറ്റവുമധികം ആദരവ് അര്‍ഹിക്കുന്നത് സ്ത്രീയാണ്. മാതൃത്വത്തോളം മഹിതമായി മറ്റൊന്നും ലോകത്തില്ല. തലമുറകള്‍ക്ക് ജന്മം നല്‍കുന്നത് അവരാണ്. ആദ്യ ഗുരുക്കന്മാരും അവര്‍തന്നെ. മനുഷ്യന്റെ ജനനത്തിലും വളര്‍ച്ചയിലും ഏറ്റവുമധികം പങ്കുവഹിക്കുന്നതും പ്രയാസമനുഭവിക്കുന്നതും മാതാവാണ്. അതുകൊണ്ടുതന്നെ മനുഷ്യന്‍ ഭൂമിയില്‍ ഏറ്റവുമധികം അനുസരിക്കുകയും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടത് മാതാവിനെയാണ്.
  ഒരാള്‍ പ്രവാചകസന്നിധിയില്‍ വന്ന് ചോദിച്ചു: "ദൈവദൂതരേ, എന്റെ ഏറ്റവും മെച്ചപ്പെട്ട സഹവാസത്തിന് അര്‍ഹന്‍ ആരാണ്?'' അവിടന്ന് അരുള്‍ ചെയ്തു: "നിന്റെ മാതാവ്''. അയാള്‍ ചോദിച്ചു: "പിന്നെ ആരാണ്?'' പ്രവാചകന്‍ പ്രതിവചിച്ചു: "നിന്റെ മാതാവ്''. അയാള്‍ വീണ്ടും ചോദിച്ചു: "പിന്നെ ആരാണ്'' നബി അറിയിച്ചു: "നിന്റെ മാതാവ് തന്നെ.'' അയാള്‍ ചോദിച്ചു: "പിന്നെ ആരാണ്?'' പ്രവാചകന്‍ പറഞ്ഞു: "നിന്റെ പിതാവ്''(ബുഖാരി, മുസ്ലിം).
  വിശുദ്ധ ഖുര്‍ആന്‍ മാതാപിതാക്കളെ ഒരുമിച്ച് പരാമര്‍ശിച്ച ഒന്നിലേറെ സ്ഥലങ്ങളില്‍ എടുത്തുപറഞ്ഞത് മാതാവിന്റെ സേവനമാണ്. "മനുഷ്യനോട് അവന്റെ മാതാപിതാക്കളുടെ കാര്യം നാം ഉപദേശിച്ചിരിക്കുന്നു. കടുത്ത ക്ഷീണത്തോടെയാണ് മാതാവ് അവനെ ഗര്‍ഭം ചുമക്കുന്നത്. അവന്റെ മുലകുടി നിര്‍ത്താന്‍ രണ്ടു വര്‍ഷം വേണം. അതിനാല്‍ നീ എന്നോടും നിന്റെ മാതാപിതാക്കളോടും നന്ദികാണിക്കണം''(31:14). "മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്ന് മനുഷ്യനോട് നാം കല്‍പിച്ചിരിക്കുന്നു. ഏറെ പ്രയാസത്തോടെയാണ് മാതാവ് അവനെ ഗര്‍ഭം ചുമന്നത്. കടുത്ത പാരവശ്യത്തോടെയാണ് പ്രസവിച്ചത്''(46:15). അതിനാല്‍ ഇസ്ലാമികവീക്ഷണത്തില്‍ പ്രഥമസ്ഥാനവും പരിഗണനയും മാതാവെന്ന സ്ത്രീക്കാണ്.

  ReplyDelete