Sunday, July 3, 2011

ലഹരിയും ജീവിതവും

         ജീവിതം ചില സമയങ്ങളില്‍ വേവലാതികളില്‍ പ്പെട്ട്‌ ലഹരികള്‍ക്ക്‌ അടിമയായ്‌ മാറുന്നു.ലഹരി ഒരു തീക്കനല്‍ പൊലെയാണൂ.ഭംഗി കണ്ട്‌ അടുത്ത്‌ ചെന്നാല്‍ അത്‌ നമ്മളെ വിഴുങ്ങും.ഈശ്വരന്‍ മനുഷ്യനു മാത്രം തന്ന അത്മധൈര്യം നമ്മള്‍ ഉപയോഗിക്കണം.ഓന്ത്  നിറം മാറുന്നതുപൊലെ....ആമ ഓടിനുള്ളില്‍ കയറുന്നപൊലെ... പ്രലോഭനങ്ങളില്‍ മനുഷ്യന്‍ അത്മധൈര്യം ഉപയോഗിക്കണം.

ഫൈയര്‍നസ്സ്ക്രിമുകല്‍ ഉപയോഗിച്ച്‌ മുഖം സുന്ദരമാക്കുന്നതുപൊലെ പ്രാര്‍ഥനയാല്‍ അത്മാവും സുന്ദരമാക്കണം.മുഖം ചുടലവരെ കുടെയുള്ളു.അപ്പോള്‍ നിത്യമായ.അത്മാവിനെയല്ലെ ശ്രദ്ധിക്കേണ്ടത്‌.ഒരു വസ്തു വാങ്ങിയാല്‍ അതിനു പ്രതിഫലം നല്‍കണം.നമ്മുടെ ജിവന്‍ ഈശ്വരന്‍ തന്നതാന്നു അതിന്റെ  പ്രതിഫലമാണു പ്രാര്‍ഥന.അതു നമ്മള്‍ തീര്‍ച്ചയായും നല്‍കണം. അല്ലങ്ങില്‍ ജപ്തി വരും(കാലന്‍)

ഒരു നായയുടെതുപൊലാവണം നമ്മുടെ പ്രവര്‍ത്തി. യജമാനനൂ വേണ്ടി കുരയ്ക്കൂകയും പ്രവര്‍ത്തിക്കുകയും ചെയ്യുക അപ്പോള്‍ നമ്മുക്ക്‌ ആവശ്യത്തിനുള്ള ഭക്ഷണവും സുരക്ഷയും ലഭിക്കും.അല്ലന്ഗില്‍   തെരുവുനായയുടെതു പൊലെ വില കുറഞ്ഞതായി തിരും. അതുകൊണ്ട്‌ ഈശ്വരന്റെ  ആ ചങ്ങലയുടെ നിയന്ത്രണത്തിലാവണം നമ്മുടെ പ്രവര്‍ത്തി.

 പൂക്കള്‍ ഇളകിയാടുന്നത്‌ കാണാന്‍ നല്ല രസമല്ലേ..അതിനു കാരണം കാറ്റാണല്ലോ ആ കാറ്റ്‌ നമ്മള്‍ കാണുന്നില്ല.ഈശ്വരന്‍ എന്ന കാറ്റ്‌ നമ്മോടു കുടെ ഉണ്ടെങ്ങില്‍  ജിവിതം ആടിത്തിര്‍ക്കാന്‍ നല്ല രസമായിരിക്കും. 

ഗുരുത്വാകര്‍ഷണബലം എന്നാല്‍ ഒരു കല്ല് എറിഞ്ഞാല്‍ അതു മണ്ണിലേക്ക്‌ വിഴും.അതുപൊലെ ഈശ്വരന്‍ എറിഞ്ഞകല്ലാണു മനുഷ്യന്‍.അവിടുന്ന് വന്നു അങ്ങൊട്ട്‌ തന്നെ പോകണം.വിജയം ഉറപ്പാക്കിയ പരീക്ഷയാണൂ നമ്മുടെ ജിവിതം.അതിന്റെ  ഫലം മരണമാണൂ.മതത്തിനനുസരിച്ച്‌ സിലബസ്‌ വിത്യാസം വരും.അത്ര മാത്രം. മരണത്തിനുശേഷം സ്വര്‍ഗ്ഗവും നരകവും ഉണ്ടോ... എന്താണൂ നിങ്ങളൂടെ അഭിപ്രായം ഒന്നു അറിയിക്കുമൊ?

22 comments:

 1. ഇതു എന്റെ ചിന്തകള്‍ മാത്രമാണ് ..
  .തെറ്റ് ഉണ്ടെങ്കില്‍ ...പറയണം ...
  സ്നേഹത്തോടെ....
  പ്രദീപ്‌

  ReplyDelete
 2. സിലബസ്സിനല്ല വ്യത്യാസം കുട്ടീ....
  അതെടുക്കുന്ന അധ്യാപകരുടെ വിശദീകരണങ്ങൾക്കാണു വ്യത്യാസവും.. അടി കൊടുക്കേണ്ടതും

  ReplyDelete
 3. പറയപ്പെടുന്ന മാതിരി സ്വര്‍ഗ്ഗമോ നരകമോ ഉണ്ടെന്ന് തോന്നുന്നില്ല.നന്‍മ നിലനിര്‍ത്തുക എന്ന ഉദ്ദേശമേ അതിനുള്ളു. പേടി നമ്മുടെ അടിസ്ഥാന വികാരമാണല്ലോ അതിനെ ഇക്കാര്യത്തില്‍ ഉപയോഗിപ്പെടുത്തുന്നു എന്നു വേണം കരുതാന്‍.

  ReplyDelete
 4. സ്വര്‍ഗ്ഗമോ നരകമോ ഉണ്ടോ ഇല്ലയോ എന്നുള്ളതല്ല പകരം നമ്മള്‍ എന്തു ചിന്തിക്കുന്നു എന്നുള്ളതാണ് പ്രധാനം .ശരിയെന്നു ചിന്തിച്ചാല്‍ എന്തും ശരിയാകും നേരെ തിരിച്ചും.അതിനാല്‍ ശരിയായ ചിന്തയാണ് നമ്മെ നേര്‍വരയില്‍ നിര്‍ത്തുന്നത്.ശരിയായ ചിന്തക്ക് നമ്മള്‍ എപ്പഴും സ്വയം വിശകലനത്തിന് തയ്യാറായിരിക്കണം.തെറ്റ് തെറ്റായി കാണാനുള്ള മനശ്ശക്തിയുണ്ടാക്കണം,സ്വയം തിരുത്താനും.

  ReplyDelete
 5. ജാനകി ചേച്ചി ...
  പറഞ്ഞത് ...ശരിയാണ് ..
  അജ്മല്‍ കസ്ബിനെ പോലെ ഉള്ളവര്‍ അങ്ങനെ യാണ് ഉണ്ടാകുന്നത്
  ചോരയുടെ നിറം വരെ മാറ്റുന്ന ....മതശിക്ഷണം ....

  ReplyDelete
 6. വേനട്ടരച്ചന്‍...നന്മ യാണ് ഇസ്വരന്റെ പാത
  നന്മയെ കുറിച്ച് ഞാന്‍ ലേഖനം എഴുതിയിട്ടുന്റ്റ് അടുത്തു പോസ്റ്റ്‌ ചെയ്യാം വായിക്കു..

  ReplyDelete
 7. മനസക്തി നമ്മുക്ക് ഇപ്പോഴും ഉണ്ട് ...ഉപയോഗിക്കാറില്ല ..എന്ന് മാത്രം ..
  വഴിയില്‍ കിട്ടിയ ഒഴിഞ്ഞ പഞ്ചാര പാത്രം കാണിച്ചു ..ഇതു മുഴുവന്‍ എന്റെ ആയിരുന്നു എന്ന് പറയുന്നരന് അധികും ...

  ReplyDelete
 8. ."നമ്മുടെ ജിവന്‍ ഈശ്വരന്‍ തന്നതാന്നു അതിന്റെ പ്രതിഫലമാണു പ്രാര്‍ഥന.അതു നമ്മള്‍ തീര്‍ച്ചയായും നല്‍കണം. അല്ലങ്ങില്‍ ജപ്തി വരും(കാലന്‍)"ഈ വരികളാണ് എനിക്ക് കൂടുതല്‍ ഇഷ്ട്ടമായത്.പിന്നെ സ്വര്‍ഗം ,നരകം ..അതിനെ കുറിച്ചെല്ലാം നമുക്ക് മുമ്പുള്ളവര്‍ എത്ര പറഞ്ഞു പോയി .നമുക്കീ ജന്മം എങ്ങിനെ അന്യനു ശല്ല്യമാകാതെ ജീവിച്ചു തീര്‍ക്കാം എന്നതിനെ കുറിച്ച് ആലോചിച്ചാലോ ?എന്റെ അഭിപ്രായമാണ് കേട്ടോ ..
  നല്ല ചിന്തക്ക് പ്രേരകമാകുന്ന വരികള്‍ .ഞാന്‍ ഇയാളുടെ എല്ലാ പോസ്റ്റുകളും വായിച്ചു .ശേഷം ആദ്യത്തെ പോസ്റ്റ്‌ ഒന്നുടെ വായിച്ചു .അതിന്നു ശേഷമാണു (അതായത് അവസാനമാണ് )ആദ്യതേതിന്നു കമെന്റ് എഴുതുന്നത് .ഓരോന്നും നന്നാക്കാന്‍ ശ്രമിച്ചിട്ടുണ്ട് അവസാനം ആ പരിശ്രമത്തില്‍ ഇയാള്‍ വിജയിച്ചു എന്ന് വേണം പറയാന്‍ .കാരണം ഈ പോസ്റ്റ്‌ മറ്റുള്ളവയെക്കാള്‍ നിലവാരം കാണിക്കുന്നു."പരിശ്രമത്തിന്റെ പൂന്തോപ്പിലത്രേ വിജയത്തിന്റെ പൂമൊട്ടുകള്‍ " നന്മകള്‍ക്കായ് പ്രാര്‍ത്ഥിച്ചുകൊണ്ട് ...സ്നേഹത്തോടെ

  ReplyDelete
 9. അതേ,
  സ്വര്‍ഗ്ഗം, നരകം എന്നൊക്കെ പറഞ്ഞു പ്രലോഭിപ്പിക്കുകയും പേടിപ്പിക്കുകയും ഒക്കെ ചെയ്തില്ലെങ്കില്‍ മനുഷ്യന്‍ വഴി പിഴച്ചു പോകും. കുമ്പസാരം കൊണ്ട് പാപം പൊറുത്തു കിട്ടുമെന്നും പിന്നെ ചെയ്യാതിരിക്കാന്‍ ശ്രമിക്കണം എന്നുമൊക്കെ പറയുന്നതിന് പിന്നിലെ മന:ശാസ്ത്രവും അതൊക്കെ തന്നെയാ.നന്മയുടെ പ്രചരണം. വിശ്വാസം മനുഷ്യന് നന്മ നല്കുന്നെന്കില്‍ അതില്‍ ഞാന്‍ തെറ്റൊന്നും കാണുന്നില്ല.
  ശാസ്ത്രത്തിനും വിശ്വാസങ്ങള്‍ക്കും പൂര്‍ണ്ണമായി എല്ലാം വിശദീകരിക്കാന്‍ കഴിയില്ല. അപ്പോള്‍ അവനവന്റെ വിശ്വാസം അവനെ രക്ഷിച്ചോളും. ഞാന്‍ പറയുന്നത് മാത്രമാണ് ശരിയെന്നു വിശ്വാസിയും അവിശ്വാസിയും തര്‍ക്കിക്കുന്നിടത്തോളം ഒന്നിനും പരിഹാരം ഉണ്ടാകില്ല.ചോദ്യങ്ങള്‍ക്ക് മറുപടി കിട്ടില്ല. അപ്പോള്‍ അവനവന് തോന്നുന്നത് ചെയ്യുക. അത് മറ്റുള്ളവര്‍ക്കും കൂടി ഉപകരിച്ച്ചാല്‍ ലോകം കുറച്ചു കാലം കൂടി കാണും. അതാണ്‌ എന്റെ ചിന്ത.

  ReplyDelete
 10. സ്വര്‍ഗമുണ്ടല്ലോ...നരകവുമുണ്ട്.

  ReplyDelete
 11. നല്ല പോസ്റ്റ്‌..സ്വര്‍ഗ്ഗവും നരകവും ഭൂമിയില്‍ തന്നെ..!

  ReplyDelete
 12. സൊനറ്റ്‌ ...
  ഇവിടെ വന്നതിലും ഫൊള്ളൊ ചെയ്യുന്നതിലും സന്തൊഷമുണ്ട്‌... താങ്ങളുടെ അഭിപ്രായം...വളരെ നല്ലതാണു..ആര്‍ക്കും ശല്യമില്ലാതെ...ജിവിക്കൂന്നവര്‍...സമൂഹത്തില്‍ പ്രശ്നകാരല്ല.അതു സത്യം തന്നെ..പക്ഷെ.. മാറ്റങ്ങള്‍ ഉണ്ടാക്കുകയില്ല..ചോരമണമില്ലാത്ത കേരളം..അതാണൂ വേണ്ടത്‌...
  സ്നെഹത്തോടെ...
  പ്രദീപ്‌

  ReplyDelete
 13. ഞാന്‍...
  ആദ്യമെ സന്തൊഷം അറിയിക്കട്ടെ... ഇത്രയൊക്കെ...മതങ്ങള്‍ ഉണ്ടായിട്ടും ഒരു മനുഷ്യനും..മനുഷ്യനായി ചിന്തിക്കാത്താത്‌ എന്താണൂ.
  മതശിഷണത്തിണ്റ്റെ കുറവു തന്നെ...ഒരോ മഴത്തുള്ളിയും കടലാകുന്നതു പൊലെ...ഒരോ വ്യക്തിയും ചെറ്‍ന്നതാണൂ ഈ ലോകം.
  സ്നേഹത്തോടെ
  പ്രദീപ്‌

  ReplyDelete
 14. അജിത്‌ ചേട്ടാ..
  .സന്തോഷം..തോന്നുന്നു. എന്നെ സ്വീകരിക്കുന്നു എന്നറിഞ്ഞതില്‍
  സ്നേഹത്തോടെ
  പ്രദീപ്‌

  ReplyDelete
 15. evide vannathil njan happy aayi
  kochruvi njan kandu nalla blog
  eniyum pratheeshikkunnu

  ReplyDelete
 16. സ്വർഗവും നരകവും ഉണ്ടോ എന്ന് സത്യത്തിൽ എനിക്കു വലിയ പിടിയില്ല!

  ഉണ്ടാവാൻ സാധ്യതയില്ലെന്നാണ് ഊഹം!
  ഊഹം ശരിയാകാം, തെറ്റാകാം!

  ReplyDelete
 17. നല്ല ചിന്തകള്‍ ... പലരും പറഞ്ഞപോലെ സ്വർഗവും നരകവും ഒക്കെ ഉണ്ടെന്നു പറയുന്നത് നന്‍മ നിലനിര്‍ത്തുക എന്ന ഉദ്ദേശത്തോടെയാവാം ...

  ReplyDelete
 18. ജയന്‍
  ലിപി ചേച്ചി
  ഒരു ബിഗ്‌ ഹായ് പിടിച്ചോ

  എന്റെ അഭിപ്രായം ...സ്വര്‍ഗം എന്നത് ജിവന്‍ ഇല്ലാത്ത അവസ്ഥ
  നരകം എന്നത് ജിവന്‍ ഉള്ള അവസ്ഥ ....നന്മ എന്നതാണ് ഇശ്വരന്‍
  എല്ലാവര്ക്കും നന്ദി

  ReplyDelete
 19. ഏത് സിലബസിൽ പഠിച്ചാലും എന്റ്ട്രൻസ് എഴുതാതെ മുകളിലോട്ടുള്ള അഡ്മിഷൻ ബുദ്ധിമുട്ടാണ്.
  പടിയാറും കടന്നില്ലവിടെ ചെല്ലുമ്പോൾ ആഗ്രഹിക്കുന്ന കോളേജോ കോഴ്സോ ഒന്നും കിട്ടിയെന്നു വരില്ല.
  അപ്പോ പിന്നെ ജീവിച്ച് അങ്ങ് ചാകട്ടെ ,
  ല്ലവിടെ ചെല്ലുമ്പോൾ വരുന്നിടത്തുവച്ച് കാണാം
  അല്ലാതെന്നാന്നാന്നെ..

  ReplyDelete
 20. അപ്പോ പിന്നെ ജീവിച്ച് അങ്ങ് ചാകട്ടെ ,
  ..ഇതു ജിവിതമാകുമോ .
  .ഓരോരുത്തരും ..പരസ്പരം ...അറിഞ്ഞു സ്നേഹിക്കണം
  അപ്പോള്‍ നാട് നന്നാവും ...
  സ്നേഹത്തോടെ pradeep

  ReplyDelete
 21. എന്തൊക്കെയോ എനിക്കും പറയാനുണ്ട്, മിണ്ടാതെ പോകുന്നു..

  ReplyDelete
 22. നല്ല ചിന്ത . എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു . നല്ല ഭാഷ . ഗോഡ് ബ്ലെസ് ചെയ്യട്ടെ

  ReplyDelete