Wednesday, June 29, 2011

മൈന

കാവില്‍ നിന്നും ഇറങ്ങിയപ്പൊഴും ഈ കിളി അവിടെയും ഉണ്ടായിരുന്നു.
ഭവതിക്ക്‌ എന്നെ അത്രക്ക്‌ ഇഷ്ടായിന്ന് തോന്നന്നു.
  ഭവതിയൊ ഭവാനോ   തീര്‍ച്ചയില്ല ഒന്നുരണ്ടിടങ്ങളിലായി കിളിയെ കാണൂന്നു.കിളിന്ന് വച്ചാ..ആണ്‍ക്കൂട്ട്യൊള്ള് പെണ്‍ക്കൂട്ടൊളേ കളി വിളിക്കാണ പേരല്ലാ കേട്ടൊ.
ഇത്‌ അസ്സല്ല് മൈന
 .എതൊ ഒരു സിനിമയില്‍ ഒരു ഹാസ്യനടന്‍ "ദാ മുറ്റത്തോരു മൈന"
 എന്ന് ഡയലൊഗ്‌ അടിച്ച്‌ കാശ്‌ വാരിതു പൊലെ എനിക്കി മൈനടെ കാര്യത്തില്ല് സാബത്തികമോഹ മൊന്നൂമില്ല കേട്ടോ. ചിരപ്പേലേക്കാവില്‍ പൂരത്തിനു പൊയപ്പൊ പത്തുരുപാ കൊടുത്ത്‌ പ്ക്ഷിശാസ്തം നോക്കിതൊഴിച്ചാല്‍ ഈ പക്ഷിവര്‍ഗവുമായി ഒരു ബന്ധ വുമില്ല.
 ആ മൈന പേരകൊമ്പില്‍  ഒറ്റയ്ക്കിരിക്കുന്നു.
പക്ഷികള്‍ക്ക്‌ എകാന്തതയുണ്ടോ? ഇണയില്ലായിരിക്കുമൊ?
ഇണ എന്നത്‌ സ്വാന്തനമാണൂ ,തണലാണു, തലമുറയാണൂ.
 എന്റെ ചിന്ത കാടുകയറി പോകുന്നു.
അടുത്ത ആഴ്ചയാണു എന്റെ  വിവാഹം.എന്റെ  പേരു വിനീത.പയ്യന്റെ പേര്   സുജിത്ത്‌. പ്രേമമായിരുന്നു.
 മൂന്ന് വര്‍ഷം മുന്‍പ്‌ മൊബൈല്‍ ഫോണ്‍ കൊണ്ട് തന്നതാ അവനെ .
അവന്‍ ഒരു പനി മാത്രമല്ല എന്നറിഞ്ഞത്‌ കഴിഞ്ഞ വര്‍ഷമാണു.

കടല്‍ കരയിലിരുന്നു ഐസ്ക്രീം കഴിക്കുകയായിരുന്നു. അവര്‍. കുറച്ചകലെയായി മൈന യേയും കാണാം .സുജിത്ത്‌ നീ ആ മൈനയെ കാണുന്നുണ്ടോ? അവന്‍ തല തിരിച്ചു നോക്കിയ ശേഷം ഇല്ലന്നു പറഞ്ഞു. അവള്‍ക്ക്‌ പേടിയായ്‌ . അവന്റെ  കൈവള്ളയില്‍ ഒരു നുള്ള് കൊടുത്ത്‌ വിനീത വേഗം  അവിടം വിട്ടു.

 വിവാഹത്തിനു ശേഷം ..

 അതെ കടല്‍ കരയില്‍... വിനീ.... നീ പറായാറൂള്ള മൈന അതാണോ അവന്‍ ഒരു പാറയിലേക്ക്‌ നോക്കി ചോദിച്ചു.. എവിടെ? മൈനയെ അവള്‍ക്ക്‌ കാണാന്‍ കഴിഞ്ഞില്ലാ....

12 comments:

 1. ഫിലോസഫി മടുത്തു കാണും അല്ലെ ..
  ഇതാ ഒരു കഥയില്ലകഥ..
  ഒരു മിനികഥ ...
  സഹിക്കുക ...
  സ്നേഹത്തോടെ ...
  പ്രദീപ്‌

  ReplyDelete
 2. ഒന്നും മടുത്തില്ല. പക്ഷെ അക്ഷരത്തെറ്റുകള്‍ ഇങ്ങിനെ തുടര്‍ന്നാല്‍ നുള്ളുകയല്ല, നല്ല തല്ലു തന്നെ വച്ചുതരും കേട്ടോ.....!!!

  ReplyDelete
 3. അജിത്‌ ചേട്ടാ ....
  മലയാളം ടൈപ്പ് ചെയ്ത് തുടങ്ങുന്നെയുള്ളു
  പ്രോത്സാഹനത്തിനു നന്ദി
  ഒരു നല്ല ദിവസം ആശംസിക്കുന്നു

  സ്നേഹത്തോടെ.....
  പ്രദീപ്‌

  ReplyDelete
 4. പ്രദീപെ കഥ വായിച്ചു.മിനി കഥ ബോധിച്ചു.ആദ്യവും അവസാനവും തമ്മില്‍ ബന്ധമില്ലാത്തതുപോലെ ..സാരമില്ല ചുമ്മാപറഞ്ഞതാകെട്ടോ..

  ReplyDelete
 5. കുറവുകള്‍ കാണിച്ചു തരണം .....
  നന്ദി പറയുന്നില്ല കാരണം.
  നമ്മള്‍ ഇപ്പോള്‍ സഹോദരങ്ങളാണല്ലോ സ്നേഹത്തോടെ.....
  പ്രദീപ്‌

  ReplyDelete
 6. മൊബൈല്‍ ഫോണില്‍ കൂടിയുള്ള ബന്ധമല്ലേ?! അപ്പോള്‍ കല്യാണം കഴിഞ്ഞാല്‍ ആദ്യം പെണ്ണിന് മൈനയെ കാണാന്‍ കഴിയില്ല, പിന്നെ ആണിനും കഴിയാതാകും . വീണ്ടും മറ്റൊരു മൊബൈല്‍ ശബ്ദിച്ചാല്‍ ഇനിയും രണ്ട് പേരും വേറെ മൈനകളെ കാണുകയും ചെയ്യും.

  ReplyDelete
 7. അക്ഷരത്തെറ്റ് നോക്കുക.അതിനു ഒഴിവുകഴിവ്‌ പാടില്ല.
  ഒരു വാക്ക് എഴുതിയപ്പോള്‍ തെറിയാണ് വരുന്നതെങ്കില്‍ അത് പോസ്റ്റ്‌ ചെയ്യുമോ?
  നല്ലതിന് വേണ്ടി ഒന്ന് കടുപ്പിച്ചു പറഞ്ഞു എന്ന് മാത്രം ...
  എഴുത്ത് മോശമല്ല എന്ന് പറയണമെങ്കില്‍ എഴുതിയതാവണം വായിക്കുന്നതും

  ReplyDelete
 8. എല്ലാവര്ക്കും സുഖമല്ലേ ? വായിച്ചതില്‍ സന്തോഷം
  അക്ഷരത്തെറ്റ് പരിഹരിക്കാം ...
  നന്ദി ... ഇഷ്ടമായി അഭിപ്രായം ...
  സ്വികരിക്കുന്നു ( ഞാന്‍ ആരെന്നു അറിയില്ല )
  സ്നേഹത്തോടെ...
  പ്രദീപ്‌

  ReplyDelete
 9. മൈനേ, മൈനേ, മൈനപ്പെണ്ണേ.....
  ഗുഡ്. ഭാവുകങ്ങള്‍.

  ReplyDelete