Total Pageviews

Friday, May 25, 2012

ഭയം

എന്റെ വഴികളിലേക്ക് തിരിഞ്ഞു 
നോക്കാൻ എനിക്ക് ഭയമാണു.
നീ എവിടെ എങ്ങിലും.. 
ഒളിച്ചിരിപ്പുണ്ടങ്ങിലോ?

പണത്തിന്റെ കനം പ്രണയത്തിനില്ലന്നും പറഞ്ഞ് പിരിഞ്ഞു
പോയ ഒൻപതാം ക്ലാസിലെ ഇടുങ്ങിയ വഴികളിൽ...
കൂടെ പഠിക്കുന്നവന്റെ മുഖസൌന്ദര്യത്തിനു മുന്നിൽ
എന്റെ കലകളെ പുശ്ചിച്ചു തള്ളിയ ട്യൂഷൻ ക്ലാസിൽ.. 
അല്പനേരമെന്നും പറഞ്ഞു നീ നഷ്ടപ്പെടുത്തിയ
കലായയത്തിന്റെ ചുവന്ന സായഹ്നങ്ങളിൽ...
വരക്കുന്ന ചിത്രങ്ങളിൽ ഒളിച്ചിരുന്ന് എന്നെ 
ഭ്രാന്തനാക്കിയ എന്റെ ഛായപ്പലകയിൽ..
ചുംബിച്ചുണർത്തിയിട്ട് എന്നേക്കും ഒറ്റപ്പെടുത്തിപ്പോയ 
എകാന്തമായ ഉദ്യാനത്തിലെ ചാരുബഞ്ചിൽ

ഭയമാണെനിക്ക് ഇപ്പോഴും....
ഒളിഞ്ഞിരിക്കുന്ന നിന്റെ സാനിദ്ധ്യങ്ങളെ...

Saturday, May 12, 2012

കവിത പെണ്ണ് .

എന്റെ ഉള്ളില്‍ ഒരു പെണ്ണുണ്ട് .
ഒരു കവിത പെണ്ണ് .
ഭാവനകളുടെ തേനും പാലും കഴിച്ചു 
അവള്‍ യൌവനോക്തയായിരിക്കുന്നു 
തൂലികത്തുമ്പിലൂടെ കടലാസിന്റെ ഉമ്മറത്ത്‌ 
വന്നിരിക്കാന്‍ അവള്‍ക്കു നാണമാണ് 

നുണക്കുഴി കണ്ടു ആരും നുണച്ചിന്നു വിളിക്കരുത് 
നിതംബം മറഞ്ഞ മുടികണ്ട് യക്ഷി എന്നും കരുതണ്ട 
പട്ടുപാവാടയുടെ ഭംഗി കണ്ടു പിടിച്ചു വലിക്കരുത് 
അവള്‍ ഇവടെ സമാധാനത്തോടെ അല്പം 
ഇരിക്കട്ടെ ...എന്തേലും കമെന്റ് പറഞ്ഞോ ട്ടോ ..

Saturday, April 21, 2012

എന്റെ മനസ്സ്

എന്റെ മനസ്സ് എങ്ങിനെയാണു
ഇത്ര മാത്രം അഴുകിയത്?
മോഹഭംഗങ്ങളുടെ കരിയിലകൾ വീണു
അടിഞ്ഞതു കൊണ്ടോ?
പ്രവാസമെന്ന ദുരാഗ്രഹത്തിലേക്ക് കാലു
തെന്നി വീണതുകൊണ്ടോ?
സഹപ്രവർത്ത്കരുടെ പരിഹാസചിരിയിൽ
മുറിവേറ്റതുകൊണ്ടോ?
സുഹ്രുത്തുക്കളുടെ കപടസ്നേഹത്തിന്റെ ചിലന്തിവലയിൽ
പെട്ടു പോയതു കൊണ്ടോ?
കിടപ്പറയിൽ അർത്ഥം മാറി വന്ന വാക്കുകൾ
അടികൂടിയതു കൊണ്ടോ?
എന്നേ മരിച്ച എന്റെ മനസ്സിനു ആണ്ടുബലി
ഇടാത്തതു കൊണ്ടോ?
മൂക്കുപൊത്തി മുഖത്തു തുപ്പി കടന്നു പോകുമ്പോൾ
ഒന്നോർക്കുക....മനുഷ്യൻ എന്നായിരുന്നു...
എന്റേയും വിളിപ്പേർ

Wednesday, April 11, 2012

ലൌ ലെറ്റെർ

വളരെ കഷ്ട്ടപ്പെട്ടാണു ഞാൻ ഒരു ലൌ ലെറ്റെർ എഴുതിയത്.
അതു കാമുകിക്ക് കൊടുത്തു.
അവൾ അത് ഒരു ഉമ്മയും കൂടി ചേർത്തു
അവളുടെ മറ്റോരു കാമുകനു കൊടുത്തു...

അവൻ അതു രണ്ടും പിന്നെ പഞ്ചാരവാക്കുകളും
ചേർത്ത് മറ്റൊരു കാമുകിക്ക് കൊടുത്തു..
അവൾ.അതു മൂന്നും പിന്നെ കുറച്ചു പണവും ചേർത്ത്
അവളുടെ രണ്ടാമത്തെ കാമുകനു കൊടുത്തു.

ആ കാമുകൻ അതു നാലും പിന്നെ ഒരു താലിയും
അവന്റെ കാമുകിക്ക് കൊടുത്തു...
അവൾ ആകട്ടെ..അതു അഞ്ചും പിന്നെ ജീവിതവും
അവളുടെ കാമുകനായ എനിക്കു തന്നു.

അങ്ങനെ…

ഞാൻ എഴുതിയ ലൌ ലെറ്റർ എനിക്കു തിരിച്ചു കിട്ടി..
കൂടെ  കുറെ  സമ്മാനങ്ങളും...

കഷ്ട്ട്പ്പെട്ട് എന്തു ചെയ്താലും അതിനു പ്രതിഫലം കിട്ടും...

Tuesday, March 27, 2012

മിനികഥ

  
1

നാട്ടില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി ..കെട്ടിടങ്ങളും വാഹനങ്ങളും മനുഷരും ഒഴുകി പോയി .
അതിനിടയില്‍ ഒരാണും പെണ്ണും ഉണ്ടായിരുന്നു.
ആണ് പെണ്ണിനോട് പറഞ്ഞു ..നീ എന്റെ കൂടെ നീന്തുകയെങ്ങില്‍ ആപത്തു വന്നാല്‍ ഞാന്‍ സഹായിക്കാം ..
പെണ്ണ് : വേണ്ട നല്ല മനസ്സിന് നന്ദി,ഞാന്‍ തന്നെ ഒഴുകി പോയി മരിക്കുകയനെങ്ങില്‍ ദുഷ് പേര് ഉണ്ടാവുകയില്ല നിങ്ങളോടൊപ്പം നീന്തിയാല്‍ മരിച്ചാലും ഇനി ജിവിച്ചാലും മറ്റൊരുത്തന്റെ കൂടെ ഒഴുകി നടന്നവള്‍ എന്നാ ദുഷ്പേര് ഉണ്ടാവുകയും ചെയ്യും ..


2

സോണിയുടെ കല്യാണം ആയി
ചെറുക്കന്‍ സുന്ദരന്‍ സുശീലന്‍
ഒരു പാട് സ്വപ്നങ്ങള്‍ കണ്ടു അവള്‍
കൈ കോര്‍ത്ത്‌ കടല്‍ക്കരയിലൂടെ നടന്നു ...
കടലില്‍ ചാടി കുളിക്കാന്‍ മോഹം
... അവള്‍ ആദ്യം ചാടി ....

ആശുപത്രിയില്‍ ആയി ......
പിന്നെ ടെറസ്സില്‍ നിന്നും മുറ്റത്തേക്ക് ചാടിയാല്‍
കലോടിയുകയില്ലേ ...

Thursday, March 22, 2012

ജയം


ഞാന്‍ ആരെയാണ്, എന്തിനെയാണ് ജയിക്കേണ്ടത് ?

ചുറ്റും അഹങ്കാരത്തോടെ മൂളി പറക്കുന്ന ഈച്ചകളെയോ ?
ചോര കുടിക്കും എന്ന ഭീക്ഷണിയുമായി നടക്കുന്ന
മാനം കേട്ട കൊതുകുകളെയോ?
ഉറങ്ങാന്‍ പോലും സമ്മതിക്കാതെ എപ്പോഴും ശല്യം
ചെയ്യുന്ന മൂട്ടകളെയോ?
സ്വാര്‍ത്ഥതക്കു വേണ്ടി സ്വന്തം സഹോദരനെ പോലും കൊല്ലാന്‍
നടക്കുന്ന മനുഷ്യകാട്ടാളരേയോ?
സ്വര്‍ഗ്ഗലോകം തരാമെന്നു വ്യാജപ്രഖ്യപനം നടത്തുന്ന
മതഗ്രന്ഥങ്ങളെയോ ?
മുകളില്‍ കണ്ണടച്ച് ചിരിച്ചിരിക്കുന്ന ആയിരം
ഈശ്വരന്‍മാരേയോ?
നൂറായിരം നിയമങ്ങള്‍ നിരത്തി വച്ച്
പാവങ്ങളെ മാത്രം ജീവിക്കാന്‍ സമ്മതിക്കാത്ത
നിയമപാലകരെയോ ?
എന്തിനേയും ആത്മാര്‍ത്ഥതയോടെ സ്നേഹിച്ചു സ്വന്തം
സ്വസ്ഥത നശിപ്പിക്കുന്ന എന്റെ മനസ്സിനെയോ?

എന്റെ നെരമ്പിലൂടെ ഒഴുകുന്ന ചോരക്കു ആസൂയയുടെ
കറുത്ത നിറമെന്നു അലറി വിളിക്കുന്ന ബ്ലോഗ്ഗെസിനെയോ?

കവിത  

Tuesday, March 20, 2012

ഫാസിലാ

കല്യാണം കഴിഞ്ഞ രണ്ടു മാസം ആയപ്പോള്‍ ആണ് ഇങ്ങനെ ഒരു അസുഖം മൂസാക്കക്ക് ഉണ്ടെന്നു മനസ്സിലായത്.സംശയരോഗം ..കേട്ടോളോട് ആത്മാര്‍ത്ഥമായ സ്നേഹം ഉള്ളവര്‍ക്കെ ഈ അസുഖം ഉണ്ടാവൂന്നു തൈത്തുമ്മ പറഞ്ഞത് ഓര്‍ക്കുന്നുണ്ട്.എന്നാലും ഇതിച്ചിരി കടുപ്പം തന്നെ.
കഴിഞ്ഞ ദിവസം മീന് കൊണ്ട് വന്ന ചെക്കന്‍ അവന്റെ മൊബൈല്‍ ശബ്ദിച്ചു.
"ഫാസില ഫാസില നീ നാണിക്കണത് എന്താണ് ? "
ഇതു കേട്ടപ്പോഴേ മൂസ്സാക്കക്ക് സംശയം ആയി
ഞാന്‍ എന്ത് ചെയ്യാനാ എന്റെ പേര് ഫാസിലാന്നു ആയതു എന്റെ തെറ്റാ ...

കഴിഞ്ഞ ദിവസം പുറത്തു പോയപ്പോ കാസറ്റ് കടയില്‍ നിക്കുന്ന ചെക്കന്‍ എന്നെ നോക്കി ഒരു പാട്ടു പാടി
"പൂവിതള്‍ അല്ലേ ഫാസിലാ...തേന്‍ ...."
അതോടെ മൂസാക്കക്ക് സംശയം കൂടി ..
അന്ന് വിട്ടില്‍ ചെന്നപ്പോള്‍ "അവന്‍ ആരെടി ::ന്ന് ചോദിച്ചു പിന്നെ ഇടിയോടിടി ആയിരുന്നു
അന്ന് മുതല്‍ തുടങ്ങിയ പീഡനം ആണ് ..
ഇപ്പൊ എന്റെ പ്രാര്‍ത്ഥന ആല്‍ബം പാട്ടുകള്‍ ഒന്നും ഇറങ്ങല്ലേ എന്നാണ്
കാരണം പാടുന്നോര്‍ക്ക് പാടിയാ മതി ഇടി മൊത്തം കൊള്ളുന്നത്‌ ഞാനാ ..